InternationalLatest

ടി20 കിരീടപ്പോരാട്ടം ഇന്ന്

“Manju”

ബാർബഡോസ്: ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം. ഫൈനല്‍ പോരാട്ടം നടക്കുന്ന ബാര്‍ബഡോസ് ബ്രിജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലിലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ബാര്‍ബഡോസില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിനിടെ മഴപെയ്താൽ 190 മിനിറ്റ്‌ അധികം അനുവദിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻസമയം 11.20-നെങ്കിലും തുടങ്ങുകയാണെങ്കിൽ മുഴുവൻ ഓവർ മത്സരം നടക്കും. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ.

ശനിയാഴ്ച 10 ഓവർ മത്സരംപോലും നടക്കാതെവന്നാൽ ഞായറാഴ്ചത്തേക്ക് നീട്ടും. അന്നും ഇന്ത്യൻ സമയം രാത്രി എട്ടിനായിരിക്കും മത്സരം. രണ്ടാംദിനവും കളി നടക്കാതെവന്നാൽ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.

Related Articles

Back to top button