KeralaLatest

നാടെങ്ങും ശുചീകരണദിനമായി ഒരു ലോക് ഡൗൺ ഞായറാഴ്ച

“Manju”

 

ന്യൂസ് ഡെസ്ക്

ലോക് ഡൗണിന്റെ ഞായറാഴ്ചകൾ ശുചീകരണത്തിനായി തെരഞ്ഞെടുക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് നാട്. മന്ത്രിമാർ തുടങ്ങി സാധാരണക്കാർ വരെ ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്‍റ്സ് അസോസിയേഷനുകളുമെല്ലാം ശുചീകരണ പരിപാടിയില്‍ സജീവമായി പങ്കെടുത്തു. സര്‍ക്കാര്‍ രൂപീകരിച്ച് സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങൾ പൊതുഇടങ്ങൾ വൃത്തിയാക്കിയപ്പോൾ വീടുകളിലുള്ളവർ വീടും പരിസരവും ശുചിയാക്കി. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും നടന്ന ശുചീകരണ പ്രവർത്തനങ്ങൾ കോവിഡ് കാലത്തെ തിരിച്ചറിവിന്റെ പുതിയൊരു പാഠം കൂടിയായി.

Related Articles

Back to top button