KeralaLatest

അപൂര്‍വ ശസ്ത്രക്രിയ; മൂന്ന് കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

“Manju”

കോഴിക്കോട്: ചികിത്സാ രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബി.സി.ഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണ്.

സര്‍ക്കാരിന്റെ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് പേര്‍ക്ക് ഈ ഇംപ്ലാന്റ് വെച്ചത്. ഒറ്റ ദിവസം മൂന്ന് പേര്‍ക്ക് ഇത്തരം ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്. ബി.സി.ഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമാക്കിയ മുഴുവന്‍ ടീമിനും മന്ത്രി വീണ ജോര്‍ജ് അഭിനന്ദനം അറിയിച്ചു.

കോഴിക്കോട് സ്വദേശികളായ 20 വയസുകാരിക്കും എട്ട് വയസുകാരിക്കും വയനാട് സ്വദേശിയായ 23 വയസുകാരനുമാണ് ശസ്ത്രക്രിയ നടത്തിയത്. ഓരോ ഇംപ്ലാന്റും ഏകദേശം ആറ് ലക്ഷം രൂപയോളം വില വരുന്നതാണ്. ശബ്ദം നേരിട്ട് ആക്ടീവ് ആംപ്ലിഫിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെയാണ് ബി.സി.ഐ 602 ബോണ്‍ ബ്രിഡ്ജ് ഇംപ്ലാന്റ് ഉപയോഗിക്കുന്നത്.

Related Articles

Back to top button