KeralaLatest

ഐഎഎസുകാരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്തു ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സ്വദേശത്തും വിദേശത്തുമുള്ള ചികിത്സാ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനായി പ്രത്യേക ചികിത്സാ ആനുകൂല്യങ്ങള്‍ അനുവദിച്ചു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യവും നല്‍കിയിട്ടുണ്ട്.

എംഎല്‍എമാര്‍ക്കും ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന രീതിയില്‍ തങ്ങള്‍ക്കും മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലാണു പദ്ധതി അംഗീകരിച്ചതെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ചികിത്സയ്ക്കും മരുന്നിനും മാത്രമല്ല സിറിഞ്ച്, സൂചി, മുറിവു തുടയ്ക്കുന്ന പഞ്ഞി, വൈറ്റമിന്‍ ഗുളികകള്‍ തുടങ്ങി എല്ലാ സാധനങ്ങളുടെയും വില അവര്‍ക്കു സര്‍ക്കാര്‍ തിരികെ നല്‍കും. സ്വകാര്യ ആശുപത്രികളിലെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കണം.

Related Articles

Back to top button