IndiaLatestSports

ദേശീയ കായിക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

“Manju”

ന്യൂഡൽഹി:ദേശീയ കായിക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം വിതരണം ചെയ്തത്.
ടോക്കിയോ ഒളിമ്ബിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ്, ഒളിമ്ബിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര എന്നിവരുള്‍പ്പെടെ 12 പേര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി.
മേജര്‍ ധ്യാന്‍ ചന്ദ് അവാര്‍ഡ് ഫോര്‍ ലൈഫ് ടൈം അച്ചീവ്മെന്‍്റ് പുരസ്കാരം മലയാളിയായ ബോക്സിങ് താരം കെസി ലേഖ സ്വീകരിച്ചു. മലയാളികളായ രാധാകൃഷ്ണന്‍ നായര്‍, ടിപി ഔസേപ്പ് എന്നിവര്‍ ദ്രോണാചാര്യ പുരസ്കാരവും ഏറ്റ് വാങ്ങി. 35 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചപ്പോള്‍ 5 പേരാണ് ധ്യാന്‍ചന്ദ് പുരസ്കാരം ഏറ്റുവാങ്ങിയത്. 9 പരിശീലകര്‍ രാഷ്ട്രപതിയില്‍ നിന്ന് ദ്രോണാചാര്യ പുരസ്കാരവും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ വച്ചാണ് പുരസ്കാര വിതരണ ചടങ്ങ് നടന്നത്.

Related Articles

Back to top button