KeralaLatest

വർഷം മുഴുവൻ ആരോഗ്യം: കര്‍ക്കിടക കഞ്ഞിയുമായി ശാന്തിഗിരി

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം) : മഴക്കാലമാണ്. ഇനി കര്‍ക്കിടകവും വരവായി. മഴയും തണുപ്പും ശരീരത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. രോഗങ്ങളും ഇക്കാലത്താണ് കൂടുതല്‍ വ്യാപിക്കുന്നത്. പണ്ടു മുതല്‍ക്കു തന്നെ കേരളീയര്‍ക്ക് മഴക്കാലത്തെയും കര്‍ക്കിടകത്തേയും പ്രതിരോധിക്കുവാനായി പ്രത്യേക ചികിത്സാവിധികള്‍ ഉണ്ട്. പാരമ്പര്യത്തെ മുന്‍നിര്‍ത്തി പ്രകൃതിദത്തമായ ഔഷധക്കൂട്ടുകളും ധാന്യങ്ങളും ചേര്‍ത്ത് തയ്യാറാക്കി സേവിച്ചിരുന്ന കര്‍ക്കിടക കഞ്ഞിയാണ് അതില്‍ പ്രധാനം. മഴക്കാല രോഗങ്ങളെയും അസ്കിതങ്ങളെയും പ്രതിരോധിച്ച് വര്‍ഷം മുഴുവന്‍ ആ മരുന്ന് സേവനത്തിലൂടെ നമ്മുടെ പിതാമഹന്‍മാര്‍ ആരോഗ്യം നിലനിര്‍ത്തിയിരുന്നു. ആധുനീകതയുടെ പ്രസരിപ്പിലും കര്‍ക്കിടകത്തില്‍ അതേ ഔഷധക്കഞ്ഞിയുമായി എത്തുകയാണ് ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാല. ശാന്തിഗിരി കർക്കടകക്കഞ്ഞി, വർഷം മുഴുവൻ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ശാന്തിഗിരിയുടെ കര്‍ക്കിടക കഞ്ഞിയിലൂടെ ഉദ്ദേശിക്കുന്നത്.

ആയുർവേദം ഒരു സമ്പൂർണ്ണ ആരോഗ്യ ശാസ്ത്രമാണ്. സ്വജീവിതത്തിന് ആവശ്യമായ ചര്യാകർമങ്ങളും ശരീര കലകൾക്ക് പോഷണം നൽകുന്ന ആഹാരക്രമങ്ങളും ആയുർവേദം നിഷ്കർഷിക്കുന്നു. സ്വഭാവം, സംയോഗം, സംസ്കാരം, മാത്ര, കാലം, ദേശം, ഉപയോഗവ്യവസ്ഥകൾ എന്നീ ഏഴ് കല്പനകൾ ആഹാരത്തെ സംബന്ധിച്ച് പറയുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കർക്കടകമാസം സ്വസ്ഥ വൃത്ത ചികിത്സക്കും പഥ്യാഹാര നിഷ്കർഷക്കും പ്രാധാന്യമർഹിക്കുന്നു.

സ്വസ്ഥ വൃത്ത ചികിത്സയായ പഞ്ചകർമ്മ ക്രിയ ക്രമങ്ങൾക്ക് സൗകര്യം ലഭിക്കാത്തവർക്ക് പോലും അവരവരുടെ വീട്ടിൽ നിഷ്പ്രയാസം തയ്യാറാക്കി ഉപയോഗിക്കാവുന്ന ഔഷധക്കഞ്ഞി മിശ്രിതം ശാന്തിഗിരി കർക്കടകക്കഞ്ഞി സൗകര്യപ്രദമായ കിറ്റിൽ ജനങ്ങളിലെത്തിക്കുന്നു. ശരീരത്തിന് മാർദവം നൽകുന്നതും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതിനും ബലത്തെ വർദ്ധിപ്പിക്കുന്നതിനുമായ ഗ്രീറ്റിംഗ് വർഗ്ഗത്തിൽപ്പെടുന്ന ഞവരയരി. ഗുരു ഗുണവും സ്നിഗ്ദ്ധ ഗുണവും ഉഷ്ണവീര്യവുമുള്ള ഉലുവ ഇവ പ്രത്യേക അനുപാതത്തിൽ ചേർത്തിട്ടുള്ള കഞ്ഞി മിശ്രിതവും പെരുംജീരകം, ജീരകം, കരിംജീരകം, ശതകുപ്പ, മല്ലി, ജാതി തുടങ്ങിയ അങ്ങാടി മരുന്നുകൾ ഉണക്കിപ്പൊടിച്ച പ്രത്യേക പാക്കറ്റുകളിലാക്കിയ പൊടിമരുന്നും അടങ്ങിയതാണ് ഈ കർക്കടക കഞ്ഞി കിറ്റ്. തിരക്കേറിയതും അശാസ്ത്രീയവുമായ ദൈനം ദിനചര്യമൂലം ദുഷ്ടമലങ്ങൾ നിറഞ്ഞ ശരീരത്തിന് ശുദ്ധി വരുത്തുവാനും ദോഷങ്ങളെ സമനിലയിലാക്കി ശരീരത്തിനും മനസ്സിനും ആരോഗ്യവും ഊർജ്ജസ്വലതയും പ്രധാനം ചെയ്യുവാനും ഉപകരിക്കുന്ന ഔഷധക്കഞ്ഞി മിശ്രിതമാണ് ശാന്തിഗിരിയുടെ കർക്കടക കഞ്ഞി.

തയ്യാറാക്കുന്ന വിധം : കഴുകിയ ഞവരയരിയും ഉലുവയും ആവശ്യത്തിനു വെള്ളം ചേർത്ത് തിളപ്പിക്കുക. പിന്നീട് വേവനുസരിച്ച് സൂചി ഗോതമ്പ്, നുറുക്ക്, ചെറുപയർ എന്നിവ യഥാക്രമം ചേർക്കുക. പകുതി വേവാകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. വേകുമ്പോൾ പൊടി മരുന്ന് ( 15 ഔഷധങ്ങൾ അടങ്ങിയത് ) ചേർത്ത് തിളപ്പിച്ച് ഒന്നാംപാൽ ഒഴിച്ച് വാങ്ങി ചൂടോടെ ഉപയോഗിക്കുക.

കുറിപ്പ് : ആവശ്യമെങ്കിൽ മധുരത്തിനായി കരിപെട്ടിയോ, ശർക്കരയോ ചേർക്കാം. നെയ് മേമ്പൊടിയായി ചേർക്കാം.എല്ലാ ചേരുവകളിൽ നിന്നും ഏഴിലൊരു ഭാഗം വീതമെടുത്ത് ഒരാൾക്ക് ഒരു നേരത്തേക്ക് കഞ്ഞി തയ്യാറാക്കേണ്ടതാണ്.

ആരോഗ്യദായകമായ ഔഷധക്കഞ്ഞി മിശ്രിതമായ ശാന്തിഗിരി കർക്കടകക്കഞ്ഞി കിറ്റ് ഇപ്പോൾ എല്ലാ പ്രമുഖ ആയുർവേദ ഷോപ്പുകളിലും ലഭ്യമാണ്.

MRP. 240/- രൂപ
അന്വേഷണങ്ങൾക്ക്
Ph: +91 8111882151

Related Articles

Back to top button