InternationalLatest

അപൂര്‍വ കുഞ്ഞൻ ജീവിയെ കാമറയിലാക്കി മലയാളി

“Manju”

ലോകത്തിലെ ഏറ്റവും ചെറിയ പ്രൈമേറ്റായ ഫിലിപ്പൈൻസ് ടാർസിയറിനെ പകർത്തി ലോകസഞ്ചാരിയും മലയാളിയുമായ ഡോ. എൻ. ജെ. നടരാജൻ. മനുഷ്യൻ ഉള്‍പ്പടെയുള്ള സസ്തിനികള്‍ ഉള്‍പ്പെടുന്ന ഗോത്രം വർഗമാണ് പ്രൈമേറ്റ്. ബുദ്ധിവികാസമുള്ള ജീവി വർഗത്തില്‍പ്പെട്ട ഇതിനെ ഫിലിപ്പൈൻസ് ബഹോളിലെ ടാർസിയർ സങ്കേതത്തില്‍ നിന്നാണ് ഡോക്ടർ പകർത്തിയത്.
85 മുതല്‍ 160 മില്ലിമീറ്റർ വരെയാണ് ഇതിന്റെ ഉയരം. 80 ഗ്രാം മുതല്‍ 160 വരെയാണ് ഭാരം. ശരീരത്തിന് അപേക്ഷിച്ച്‌ വലിയ കണ്ണുകളാണ് ഇതിന്റെ സവിശേഷത. തലയോട്ടിയില്‍ ഉറപ്പിച്ച നിലയിലാണ് കണ്ണുകള്‍. 180 ഡിഗ്രിയില്‍ തല ചലിപ്പിക്കാനും അതുവഴി ചുറ്റുമുള്ളത് കാണാൻ അനുവദിക്കുന്നു. തലയ്‌ക്കും ശരീരത്തിനും 10 മുതല്‍ 15 സെൻ്റീമീറ്റർ വരെ നീളമുണ്ട്. പിൻകാലുകള്‍ക്ക് ഇതിന്റെ ഇരട്ടി നീളമുണ്ട്. 20 മുതല്‍ 25 സെൻ്റീമീറ്റർ വരെ നീളമുള്ള നേർത്ത വാല്‍ അവയ്‌ക്കും ഉണ്ട്.
ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന കുട്ടിതേവാങ്കുമായി സാമ്യം തോന്നും. ഈ അപൂർവ ജീവിയെ ഈ സങ്കേതത്തില്‍ മാത്രമേ കാണാൻ സാധിക്കുവെന്നതും ശ്രദ്ധേയമാണ്. സങ്കേതത്തിലെത്തിയാല്‍ തന്നെ ടാർസിയറിനെ ഒരുനോക്ക് കാണണമെങ്കില്‍ തന്നെ ഏറെ പണിപ്പെടും. എവിടെയാണ് ഇരിക്കുന്നതെന്നും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ലോകത്തിന്റെ നാനാ കോണില്‍ നിന്ന് ആയിരങ്ങളാണ് ഈ അപൂർവ ജീവിയെ കാണാനായി എത്തുന്നത്.

Related Articles

Back to top button