ബംഗലൂരു : ചോളം കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നും, ആശ (അക്രിഡെറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്റ്റിവിസ്റ്റ്) പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന് അംഗീകാരവുമായി കര്‍ണാടക സര്‍ക്കാര്‍ 512 കോടി രൂപയുടെ മൂന്നാമത്തെെയും അവസാനത്തേയുമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.
ഈ പാക്കേജിന്റെ ഭാഗമായി പത്ത് ലക്ഷത്തോളം ചോളം കര്‍ഷകര്‍ക്ക് 5000 രൂപ വീതവും 40,250 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ വഴി 3000 രൂപ വീതവും ലഭിക്കും. കര്‍ഷകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്കുന്ന ധനസഹായത്തിന് യഥാക്രമം 500 കോടി രൂപയും 12 കോടി രൂപയും ചെലവാകും.
നേരത്തെ പ്രഖ്യാപിച്ച 1,610 കോടി രൂപയും 152 കോടി രൂപയുമുളള രണ്ട് പാക്കേജുകളുടെ പിന്നിലാണ് ഇത് വരുന്നത്.