KeralaLatest

ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറായി ചുമതലയേല്‍ക്കും. ഒ.ആർ. കേളു സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിച്ചുപണി. വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മേഘശ്രീയെ കളക്ടറായി വയനാട്ടില്‍ നിയമിച്ചത്.
കര്‍ണാടക സ്വദേശിയാണ് മേഘശ്രീ. ഡോക്ടർ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി. അബ്ദുല്‍ നാസറിനെ പുതിയ ഫിഷറീസ് ഡയറക്ടറായി നയമിച്ചു.

Related Articles

Back to top button