KeralaLatest

ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയി അനില്‍ റ്റി.പി. ചുമതലയേറ്റു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം, ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ അനില്‍ റ്റി.പി. ഇന്ന് രാവിലെ 11.00 മണിക്ക് ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) ജനനി ദിവ്യ ജ്ഞാന തപസ്വിനിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ഡി. പ്രദീപ് കുമാര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ (ടെക്നിക്കല്‍) റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) എസ്. പത്മകുമാര്‍ തുടങ്ങിയവരും മറ്റ് സ്റ്റാഫുകളും പങ്കെടുത്തു. ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍, ഫിനാന്‍സ്, പ്രോജക്ട്സ് സംബന്ധമായ ഫയലുകള്‍ എന്നിവ അദ്ദേഹം വഴിയായിരിക്കും ഇനി ഉന്നതതല പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെടുക.

ശ്രമത്തിലെ തന്നെ എജ്യൂക്കേഷന്‍, മെറ്റീരിയല്‍സ് മാനേജ്മെന്റ്, ഓപ്പറേഷന്‍സ്, ഫിനാന്‍സ്  ഡിപ്പാര്‍ട്ട്മെന്റുകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Related Articles

Back to top button