IndiaLatest

തന്റെ ​ഗര്‍ഭകാല വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച്‌ അനുഷ്ക ശര്‍മ്മ

“Manju”

ന്യൂഡല്‍ഹി: തന്റെ ​ഗര്‍ഭകാല വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ. വില്‍പ്പനയില്‍ നിന്ന് കിട്ടുന്ന പണം സ്നേഹ എന്ന ചാരിറ്റി സ്ഥാപനത്തിന് നല്‍കാനാണ് തീരുമാനം.

‘എന്റെ ഗര്‍ഭകാലത്ത് വളരെ കുറച്ച്‌ മാത്രം ഉപയോഗിച്ച വസ്ത്രങ്ങളാണ് ഇവ. പക്ഷെ ഈ ഓരോ വസ്ത്രവും നിര്‍മിക്കാന്‍ പ്രകൃതിയില്‍ നിന്നെടുത്ത വിഭവങ്ങളെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഇത്തരത്തില്‍ വസ്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന രീതി വളരെ നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്.

ഇന്ത്യയിലെ നഗരങ്ങളിലെ ഒരു ശതമാനം ഗര്‍ഭിണികള്‍ പുതിയ വസ്ത്രങ്ങള്‍ക്ക് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങിയാല്‍ 200 വര്‍ഷത്തിലധികം ഒരാള്‍ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാന്‍ നമുക്ക് കഴിയും. ഒരു ചെറിയ തീരുമാനം എത്ര വലിയ മാറ്റമാണ് വരുത്തുന്നത്’ ഡോള്‍സ് വീ എന്ന സോഷ്യല്‍ എന്റര്‍പ്രൈസ് വെബ്സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജിലാണ് താരത്തിന്റെ വസ്ത്രങ്ങള്‍ ലഭിക്കുക.

Related Articles

Back to top button