IndiaLatest

പൈലറ്റുമാരെ വാര്‍ത്തെടുക്കാനൊരുങ്ങി സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: ഡ്രോണ്‍ പൈലറ്റുമാരെ വാര്‍ത്തെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. നീതി ആയോഗിന്റെ എക്സ്പീരിയന്‍സ് സ്റ്റുഡിയോ ഓണ്‍ ഡ്രോണ്‍ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രോണ്‍ സേവനങ്ങളുടെ സാധ്യതകളെക്കുറിച്ചും വിവിധ അനുബന്ധ തൊഴില്‍ മേഖലകളെ കുറിച്ചും അദ്ദേഹം ഈ പരിപാടിയില്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു ലക്ഷത്തോളം പൈലറ്റുമാരെ ആവശ്യമുണ്ടെന്നും ഈ മേഖലയില്‍ സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റായി പരിശീലനം നേടാമെന്നും ഇതിന് ബിരുദത്തിന്റെ ആവശ്യമില്ലെന്നും സിന്ധ്യ അറിയിച്ചു. കൂടാതെ, മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി മുപ്പതിനായിരം രൂപ ശമ്ബളത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles

Back to top button