തിരുവനന്തപുരം ബിജെപിയ്ക്ക് : സുരേഷ് ഗോപി എം. പി.
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപിയ്ക്കെന്ന് ഉറപ്പിച്ച് ചലച്ചിത്രതാരവും രാജ്യസഭ എം പിയുമായ സുരേഷ്ഗോപി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ എല്ലാവരും ഉച്ചയ്ക്ക് മുമ്ബ് തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്ന് സുരേഷ്ഗോപി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ശാസ്തമംഗലം ആര്കെഡിഎന്എസ് എസ് സ്കൂളില്‍ ഭാര്യ രാധികയ്ക്കൊപ്പം വോട്ട് ചെയ്യാനെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പി ഗംഭീര വിജയം നേടും. കോര്പ്പറേഷന് ബി ജെ പി പിടിച്ചടക്കണം. പുതിയ തയ്യാറെടുപ്പില്‍ ബി ജെ പിക്ക് മാത്രമേ അതിന് സാദ്ധ്യതയുളളൂ. വോട്ടര്‍മാരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും ഞങ്ങള്‍ ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. ഇത്തവണ അത് കൂടുതല്‍ ശക്തമായി. എല്ലാത്തിന്റെയും വിലയിരുത്തല്‍ ഈ തിരഞ്ഞെടുപ്പിലുണ്ടാകും. അത് പൂര്‍ണമാണ്, സത്യസന്ധമാണെങ്കില്‍ ബി ജെ പിക്ക് ഗംഭീര വിജയമുണ്ടാകും. ഭയപ്പെടുത്തുന്ന അന്തരീക്ഷം നിലവിലില്ലെന്നും സാഹചര്യം ബി ജെ പിയ്ക്ക് അനുകൂലമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.