KeralaLatest

ഓരോവിജയവും ഓര്‍മ്മപ്പെടുത്തലുകളാണ് – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

കാരേറ്റ് (തിരുവനന്തപുരം) : ഓരോ വിജയവും നല്‍കുന്നത് സന്തോഷമാണെന്നും അതുപോലെ ഓരോവിജയവും ഓര്‍മ്മപ്പെടുത്തലുകളും ആണ് എന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി., വരാനിരിക്കുന്ന നാളുകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണത്. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ രണ്ട് മലകള്‍ക്കിടയിലായാലും ചാടിക്കടന്ന് സാധിച്ചെടുക്കാം എന്നാല്‍ ചുണ്ടെത്ത് കിട്ടുന്നത് പോലും താലപര്യമില്ലെങ്കില്‍ വഴുതിപ്പോകുമെന്നും സ്വാമി പറഞ്ഞു. തിരുവനന്തപുരം കാരേറ്റ് വാമനപുരം പ്രിയദര്‍ശിനി എഡ്യൂക്കേഷന്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പ്രതിഭാസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ചടങ്ങില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ.പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. മുന്‍മന്ത്രിയും എം.എല്‍.എ.യുമായ എ.പി. അനില്‍കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. മെമ്പര്‍ എന്‍.സുദര്‍ശനന്‍, ഡി.സി.സി. ജെനറല്‍ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീന്‍, പി.സൊണാള്‍ജ്, എന്‍.ആര്‍.ഷജോഷി, ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണന്‍, എ.കെ. ഗംഗാധര തിലകന്‍, സി. രുഗ്മിണി അമ്മ, എസ്. ശിവപ്രസാദ്, ജി.ശാന്തകുമാരി, എസ്. ശ്രീധരന്‍ പിള്ള, എന്‍.അപ്പുക്കുട്ടന്‍ നായര്‍, എസ് സലീം, എ.ഫസിലുദ്ദീന്‍, ബി.ജയചന്ദ്രന്‍, വിപിന്‍ വി.എസ്., എ.എസ്. സുരേഷ്, ജി.രവീന്ദ്ര ഗോപാല്‍, എ.എസ്.ആശ, ബി.എസ്. സന്തോഷ്, ജോയ് സോമന്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എ. അഹമ്മദ് കബീര്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തിന് സെക്രട്ടറിമാരായ എസ്. സുസ്മിത സ്വാഗതവും, സി.എസ്. ബൈജു നന്ദിയും പറഞ്ഞു.

 

Related Articles

Back to top button