IndiaLatest

തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

“Manju”

അഹമ്മദാബാദ്: തകര്‍പന്‍ ജയത്തോടെ ഇംഗ്ലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അഞ്ചാം ടി20യില്‍ 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 225 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വികെറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി ശര്‍ദുല്‍ താക്കൂര്‍ മൂന്ന് വികെറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ട് വികെറ്റ് വീഴ്ത്തി പിന്തുണ കൊടുത്തു. ഇംഗ്ലണ്ടിനായി ഡേവിഡ് മലാന്‍ (68) ജോസ് ബട്ട്ലര്‍(52) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

പൂജ്യത്തിന് ആദ്യ വികെറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി ജോസ് ബട്‌ലറും ഡേവിഡ് മലനും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഇരുവരും ഇംഗ്ലന്‍ഡ് ഇന്നിങ്‌സിനെ കരകയറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അടിച്ചുകളിച്ച ഇവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കിയതോടെ ഇന്ത്യ തിരിച്ചുവന്നു. നേരത്തെ ഇന്ത്യക്കായി രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് കോഹ്‌ലി 52 ബോളില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നു. രോഹിത് പുറത്തായതിന് ശേഷമെത്തിയ സൂര്യകുമാര്‍ യാദവ് 17 പന്തില്‍ 32 റണ്‍സ് നേടി.

അവസാന ഓവറുകളില്‍ തീപ്പന്തമായി മാറിയ ഹാര്‍ദിക് പാണ്ഡ്യ 17 ബോളില്‍ 39 റണ്‍സ് നേടി. ഓപെണിങ് വികെറ്റില്‍ രോഹിത്-കോഹ്‌ലി കൂട്ടുകെട്ട് 94 റണ്‍സാണ് നേടിയത്. സ്റ്റോക്‌സിന്റെ പന്തില്‍ രോഹിത് പുറത്തായെങ്കിലും പകരം എത്തിയ സൂര്യകുമാര്‍ യാദവ് തന്റെ ബാറ്റിങ് മികവ് ആദ്യ കളിയിലെ പോലെ തന്നെ രണ്ടാം മത്സരത്തിലും തുടര്‍ന്നു. രണ്ടാം വികെറ്റില്‍ യാദവും കോഹ്‌ലിയും ചേര്‍ന്ന് 26 പന്തില്‍ നിന്ന് 49 റണ്‍സാണ് നേടിയത്. 17 പന്തില്‍ 32 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ ആദില്‍ റഷീദ് ആണ് പുറത്താക്കിയത്.

Related Articles

Back to top button