ശ്രീജ.എസ്
സിആര്‍പിഎഫിന്റെ പ്രത്യേക സേനാ വിഭാഗമായ കോബ്രയില്‍ ഇനി വനിതകളും. സേനയുടെ ആറു മഹിളാ ബറ്റാലിയനുകളില്‍ നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വിഭാഗം നിലവില്‍ വന്നതായി സിആര്‍പിഎഫ് പത്രക്കുറിപ്പില്‍ അറിയിച്ചു. ലോകത്തിലെ തന്നെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘമാണിതെന്നും സിആര്‍പിഎഫ് പറയുന്നു.
കോബ്രയിലെ പുരുഷ കമാന്‍ഡോകള്‍ക്ക് നല്കുന്ന അതേ പരിശീലനമാണ് വനിതകള്‍ക്കും നല്‍കുന്നത്. വനമേഖലകളില്‍ സൈനികനീക്കം നടത്താന്‍ മൂന്നു മാസത്തെ പ്രത്യേക പരിശീലനം നല്‍കിയശേഷം ഇവരെ മാവോവാദി മേഖലകളില്‍ നിയമിക്കും.