ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 13,993 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 10.97 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. നിലവില്‍ 143,127 പേരാണ് ചികില്‍സയിലുള്ളത്. അതെ സമയം ഇന്ത്യയില്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. മഹാരാഷ്ട്രയില്‍ 6,000 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചപ്പോള്‍ കേരളത്തില്‍ 4,584 പേര്‍ക്കും രോഗബാധയുണ്ടായി. അതേസമയം, കോവിഡ് വാക്സിന് വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. 10,449,942 കോവിഡ് മുന്‍നിര പോരാളികള്‍ക്ക് വാക്സിന് വിതരണം നടത്തിയെന്നാണ് കണക്കുകള്‍.
Related Articles
മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പുതിയ ഗവേഷണ കേന്ദ്രം തുറന്നു
January 2, 2021 10:34 AM
Check Also
Close
-
റേഷനരി കൂട്ടി ചോറുണ്ടു; സര്‍ക്കാരിന് ഒരു ബിഗ് സല്യൂട്ട്’July 1, 2020 12:53 PM