IndiaLatestThiruvananthapuram

മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പുതിയ ഗവേഷണ കേന്ദ്രം തുറന്നു

“Manju”

തിരുവനന്തപുരം :മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പുതിയ ഗവേഷണ കേന്ദ്രം തുറന്നു. മാജിക് അക്കാദമിയുടെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഗവേഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

സയന്‍ഷ്യഎന്ന പേരിലാണ് ഭിന്നശേഷിക്കുട്ടികള്‍ക്കായി പുതിയ ഗവേഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ശാസ്ത്രപരിസ്ഥിതി സംബന്ധമായ നിരവധി പരീക്ഷണങ്ങള്‍ക്ക് കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് പ്രധാന ലക്ഷ്യം. കാലിഫോര്‍ണിയയിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയാണ് ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

Related Articles

Back to top button