പെട്രോളിയം ഉല്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടല്‍ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കിയതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് ജില്ല സെക്രട്ടറി നാരായണ പൂജാരി പറഞ്ഞു. ഹോട്ടല്‍ പാചകവാതകത്തിന് അടുത്തകാലത്ത് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ലൈസന്‍സ് എടുക്കുമ്പോഴും എല്ലാതരത്തിലും ഹോട്ടല്‍ വ്യാപാരികളെ നിയമംകൊണ്ട് ബുദ്ധിമുട്ടുകയാണ് സര്‍ക്കാര്‍. അതേസമയം, ഒരുതരത്തിലുള്ള നിയമങ്ങളും പാലിക്കാതെ തട്ടുകടകള്‍ ജില്ലയിലെ പലഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Related Articles
ഐപിഎല്‍ സീസണു മുന്നോടിയായി ലസിത് മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചു
January 21, 2021 12:12 PM
Check Also
Close
-
ഭാരത് ദർശൻ സംഘം ആശ്രമം സന്ദർശിച്ചുNovember 7, 2021 10:19 PM