KeralaLatest

കെ കെ രമ നാമനിര്‍ദേശ പത്രിക നല്‍കി

“Manju”

വടകര: യു.ഡി.എഫ് പിന്തുണക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി വടകര ആര്‍ഡിഒ എന്‍ ഐ ഷാജു മുന്‍പാകെയാണ് പത്രിക സമര്‍പിച്ചത്. വൈകീട്ട് മൂന്ന് മണിയോടെ ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, എന്‍ പി അബ്ദുല്ല ഹാജി, പ്രദീപ് ചോമ്ബാല, പുറന്തോടത്ത് സുകുമാരന്‍, ബാബു ഒഞ്ചിയം, ഒ കെ കുഞ്ഞബ്ദുല്ല, കരീം നടക്കല്‍, വി കെ പ്രേമന്‍, കുളങ്ങര ചന്ദ്രന്‍, ഷംസുദീന്‍ കൈനാട്ടി എന്നിവരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.സോഷ്യലിസ്റ്റുകള്‍ അറുപതാണ്ട് ഭരിച്ചിട്ടും വികസന മുരടിപ്പാണ് വടകരയില്‍. ജനപക്ഷ വികസനമാണ് ആര്‍എംപിഐ ലക്ഷ്യം വെക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. വടകരയില്‍ ജനവികാരം തനിക്കൊപ്പമാണെന്നും രമ പറഞ്ഞു.

Related Articles

Check Also
Close
Back to top button