മലപ്പുറം : തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഫിറോസ് കുന്നുംപറമ്പിലാണ് ഇക്കുറി മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപരന്മാരുടെ ശല്യം നേരിടുന്നത്. മുഹമ്മദ് ഫിറോസ് എന്നയാളടക്കം നാല് പേരാണ് ഫിറോസ് കുന്നുംപറമ്ബിലിനെതിരെ മത്സരിക്കുന്നത്. കെടി ജലീലിന് ഒരു അപരന് മാത്രമാണ് ഉള്ളത്. ജലീല്‍ എന്നയാളാണ് കെടി ജലീലിന്റെ അപരന്.അതേസമയം, കെടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരെ ഫിറോസ് കുന്നുംപറമ്പില്‍ രംഗത്തെത്തി. താന്‍ സങ്കരയിനം സ്ഥാനാര്‍ത്ഥിയാണെങ്കില്‍ അദ്ദേഹം ഏതിനമാണെന്ന് ഫിറോസ് ചോദിച്ചു. അദ്ദേഹം ലീഗുകാരനായിരുന്നു ഇപ്പോള്‍ സിപിഎം ആണെന്ന് പറയുന്നുണ്ട്. അവരോട് ചോദിച്ചാല്‍ പറയും ഞങ്ങളുടെ ആളല്ലെന്ന്. ചിഹ്നം ചോദിച്ചാല്‍ ആക്രിക്കടയിലെ കപ്പും സോസറുമാണ്. അദ്ദേഹമാണ് ഫിറോസ് സങ്കരയിനമാണെന്ന് പറയുന്നത്, ഫിറോസ് കുന്നുംപറമ്ബില് പറഞ്ഞു.
Related Articles
Check Also
Close
-
പ്രധാനമന്ത്രിക്കായി 71 അടിയുള്ള ഭീമന് ജന്മദിന കേക്ക് തയ്യാറാക്കി സൂറത്തിലെ ഒരു ബേക്കറിSeptember 18, 2020 8:53 PM