KozhikodeLatest

നിപ ലക്ഷണത്തോടെ ചികിത്സയില്‍ കഴിഞ്ഞ 12 കാരന്‍ മരിച്ചു

“Manju”

നിപാ വൈറസ് - വിക്കിപീഡിയ
കോഴിക്കോട്: നിപ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 വയസുകാരന്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന 12കാരന്‍ ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങി. ചാത്തമംഗലം പരിസരത്ത് നിന്നുമുള്ളതാണ് കുട്ടി എന്നാണ് വിവരം.
നാല് ദിവസം മുമ്ബ് മെഡിക്കല്‍ കോളജില്‍ 12 വയസുകാരനെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യനില മെച്ചപ്പെട്ട് വരുമ്ബോള്‍ വീണ്ടും പനി കടുക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. പിന്നീട് കുട്ടിയെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button