IndiaLatestThiruvananthapuram
പ്രധാനമന്ത്രിക്കായി 71 അടിയുള്ള ഭീമന് ജന്മദിന കേക്ക് തയ്യാറാക്കി സൂറത്തിലെ ഒരു ബേക്കറി
സിന്ധുമോള്‍ ആര്
കൊവിഡ് പോരാളികളെ ആദരിച്ച് പ്രധാനമന്ത്രിയുടെ ജന്മദിനത്തില് സൂറത്തിലെ ബേക്കറി തയ്യാറാക്കിയത് ഭീമന് കേക്ക്. 771 കിലോ ഭാരമുള്ള കേക്കിന് 71 അടി നീളമാണുള്ളത്. പോയ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനത്തില് ഈ ബേക്കറി നിര്‍മ്മിച്ച കേക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ ചടങ്ങില്‍ മുറിച്ച കേക്ക് വാങ്ങാനെത്തിയത് നിരവധിപ്പേരാണ്.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 71 അടിയുടെ കേക്കുമായി സൂറത്തിലെ ബേക്കറി. പ്രധാനമന്ത്രിയുടെ 70ാം ജന്മദിനത്തിലാണ് സൂറത്തിലെ പ്രമുഖ ബേക്കറിയായ ബ്രെഡ്ലൈനറാണ് ഭീമന് കേക്ക് തയ്യാറാക്കിയത്.