KeralaLatestThiruvananthapuram

പബ്ജി ഗെയിം ആപ്പ് നിരോധിച്ചു.ചൈനക്ക് സാമ്പത്തിക തിരിച്ചടി നൽകി ഇന്ത്യ.

“Manju”

ഷൈലേഷ്കുമാർ.കൻമനം

ന്യൂഡൽഹി: പ്രശസ്ത ചൈനീസ്ആപ്പായ പബ്ജിക്ക് കേന്ദ്ര ഐ ടി മന്ത്രാലയം നിരോധനമേർപ്പെടുത്തി. വീണ്ടും ഇന്ത്യ ചൈന സംഘർഷമുണ്ടായതിനെ തുടർന്നാണ് നിരോധനമെന്ന് സൂചനകൾ. ഇതോടൊപ്പം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചിട്ടുണ്ട്.
യഥാർത്ഥത്തിൽ പബ്ജി ഒരു ചൈനീസ് ഗയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പ് ഉടമസ്ഥാവകാശം ടെസെൻ്റ് ഗെയിംസ് എന്ന ചൈനീസ് കമ്പനിക്കാണ്. ദക്ഷിണ കൊറിയയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയാണിത് . സോൾ എന്ന സ്ഥലത്താണ് ഈ പബ്ജി കോർപ്പറേഷന്റെ ആസ്ഥാനം.
ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയ മൊബൈൽ ആപ്പായി മാറിയ പബ്ജി 2020 ലെ ഏറ്റവും തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ടെൻസെൻ്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തിൽ മാത്രം നേടിക്കൊടുത്തത് 1700 കോടിയിൽപരം രൂപയുടെ വരുമാനമാണ്.
ടിക് ടോക് നിരോധനം സമ്മാനിച്ച നിരാശ പബ്ജി നിരോധനത്തിലും കളിക്കാർക്കനുഭവപ്പെടുമെന്നാണ് ഇപ്പോഴത്തെ പൊതുസംസാരം.

Related Articles

Back to top button