ശ്രീജ.എസ്
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ഗാന്ധി സമാധാന പുരസ്കാരം ബംഗ്ലദേശ് രാഷ്ട്ര പിതാവ് മുജീബു റഹ്മാനും പതിറ്റാണ്ടുകളോളം ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസിനും. ഇതാദ്യമായാണ് മരണാനന്തര ബഹുമതിയായി രണ്ടു പേര്‍ക്ക് ഒരേ സമയം ഗാന്ധി പുരസ്കാരം സമ്മാനിക്കുന്നത്.
പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലയളവില്‍ രാജ്യം ഭരിച്ച ഭരണാധികാരികളിലൊരാളാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ്. യുദ്ധ മുഖത്തായിരുന്ന ഇറാനും അമേരിക്കക്കും ഇടയിലെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച വ്യക്തിത്വമായ സുല്‍ത്താന്‍ ഖാബൂസ് അറബ് ലോകത്ത് ഉന്നതയായിരുന്നു .
മാര്‍ച്ച് 26ന് ബംഗ്ലദേശ് ദേശീയദിനാഘോഷ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് മുജീബു റഹ്മാന് ഗാന്ധി സമാധാന പുരസ്കാരം നല്‍കുന്നത്. ഒരു കോടി രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.