തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടാകാനുളള സാധ്യത സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വീടിനു പുറത്തിറങ്ങുമ്പോൾ ചെരുപ്പും കുടയും ഉപയോഗിക്കണം. ശുദ്ധജലം ധാരാളം കുടിക്കണം. മസാലകൂടിയ ഭക്ഷണം ഒഴിവാക്കണം.
പുറത്തു ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 12നും 3 നുമിടയിൽ നേരിട്ടു സൂര്യതാപം ഏൽക്കരുത്. വീടുകളിലും സ്ഥാപനങ്ങളിലും വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കണം. ജനലുകൾ പരമാവധി തുറന്നിടണം. രോഗികളും പ്രായമായവരും കുട്ടികളും കടുത്ത ചൂടിൽ പരമാവധി പുറത്തിറങ്ങരുത്. ചൂടുകൂടിയ സമയത്ത് വളർത്തുമൃഗങ്ങളെ നേരിട്ട് വെയിലേൽക്കാതെ സംരക്ഷിക്കണം.