Kannur

നാടൻ തോക്കും കേഴമാനിന്റെ കൊമ്പുമായി യുവാവ്

“Manju”

കണ്ണൂർ: കണ്ണൂരിൽ നാടൻ തോക്കും കേഴമാനിന്റെ കൊമ്പുമായി യുവാവ് അറസ്റ്റിൽ. കണ്ണവത്തിനടുത്ത് ചെറുവാഞ്ചേരി പുളിയൻ പീടികയിലാണ് സംഭവം.

പുളിയൻ പീടിക മേലേ ചന്ദ്രോത്ത് വീട്ടിൽ സി.പി സജീഷാണ് പിടിയിലായത്. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കേഴമാനിന്റെ കൊമ്പ് എവിടെ നിന്നാണെന്ന് ഉൾപ്പെടെയുളള വിവരങ്ങൾ ഇയാളിൽ നിന്ന്് ശേഖരിച്ച് വരികയാണ്.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സമീപത്തെ നമ്പൂതിരിക്കുന്നിലെ റബ്ബർ തോട്ടത്തിൽ ഒളിപ്പിച്ചു വെച്ച നിലയിൽ നിറ തോക്ക് കണ്ടെടുത്തത്. ഉണക്കിയ ഇറച്ചിയും വീട്ടിൽ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.

Related Articles

Back to top button