ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.പിതാവിെന്റ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേട്ടു. വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിെന്റ (ഇ.ഡി.) എതിര്‍വാദം കോടതി കേള്‍ക്കും.കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.
Related Articles
പ്രധാനമന്ത്രിയെ വരവേറ്റ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും, ഗവര്‍ണര്‍ ആര്.എന്‍.രവിയും
April 9, 2023 4:36 PM
Check Also
Close
-
ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് മരണംJanuary 22, 2022 10:59 AM