കോഴിക്കോട്: ഐ സി യു ബെഡ്, അനുബന്ധ ചികിത്സ എന്നിവയില്‍ വരാനിരിക്കുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞ് മെയ്ക് ഷിഫ്റ്റ് ഐ സി യു എന്ന ആശയത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്. അനിയന്ത്രിതമായി ഉയര്‍ന്ന കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കാനാണ് കേരളത്തിലാദ്യമായി ആസ്റ്റര്‍ മിംസില്‍ മെയ്ക് ഷിഫ്റ്റ് ഐ സി യു നടപ്പില്‍ വന്നത്.ഐ സി യു വില്‍ ഉണ്ടായിരിക്കേണ്ട മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ പണികഴിപ്പിക്കുന്ന താല്‍ക്കാലിക ഐ സി യു സംവിധാനമാണ് മെയ്ക് ഷിഫ്റ്റ് ഐ സി യു. ആസ്റ്റര്‍ മിംസിലെ എഞ്ചിനിയറിങ് വിഭാഗം മേധാവി ലിജുവിന്റെ നേതൃത്വത്തിലാണ് മെയ്ക് ഷിഫ്റ്റ് ഐ സി യു എന്ന ആശയം യാഥാര്‍ത്ഥ്യമായത്. നിലവിലെ ഐ സി യു ബെഡുകളുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ തന്നെ തികയാതെ വരുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിസന് വിഭാഗത്തിന് സമീപം 10 ബെഡുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മെയ്ക് ഷിഫ്റ്റ് ഐ സി യു വും, കാര്‍ പാര്‍കിങ് ഗ്രൗണ്ടില്‍ 10 ബെഡുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മറ്റൊരു മെയ്ക് ഷിഫ്റ്റ് ഐ സി യുവുമാണ് സജ്ജീകരിച്ചിരിക്കുന്നത്.കൂടാതെ 25 ബെഡുകളുമായി മറ്റൊരു മെയ്ക് ഷിഫ്റ്റ് ഐ സി യു വിന്റെ പ്രവര്ത്തികൂടി അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗത്തില്‍ ആസ്റ്റര്‍ മിംസില്‍ യാഥാര്‍ത്ഥ്യമാക്കിയ ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും, പിന്നീട് യോഗശേഷം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേരിട്ട് ആസ്റ്റര്‍ മിംസ് സി ഇ ഒ യെ വിളിച്ച് പദ്ധതിയുടെ രൂപരേഖയും മറ്റും ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.അടിയന്തര ഘട്ടങ്ങളില്‍ ഈ സംവിധാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ സര്‍കാരിനെ സഹായിക്കാന്‍ ആസ്റ്റര്‍ മിംസ് തയ്യാറാണെന്ന് ആസ്റ്റര്‍ മിംസ് ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
Related Articles
ജിദ്ദാ തുറമുഖത്ത് വെച്ച് എണ്ണക്കപ്പലിന് നേരെ ആക്രമണം
December 14, 2020 7:45 PM
കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരുടെ ക്വാറന്റീന് നിഷേധിച്ചു, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധസമരം
June 8, 2020 12:06 PM
ആലുവ ഇരട്ടക്കവര്‍ച്ച; അജ്മീറില്‍ നിന്ന് പ്രതികളെ പിടികൂടിയ പൊലീസ് സംഘം തിരിച്ചെത്തി
February 24, 2024 4:15 PM
Check Also
Close
-
ഷോർട്ട് ടേം കോഴ്സ്: സീറ്റൊഴിവ്June 7, 2023 11:17 AM