IndiaLatest

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ

“Manju”

ശ്രീനഗര്‍: കശ്മീരിലെ പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു.
മുന്‍പ് നടന്ന ആക്രമണങ്ങളില്‍ പങ്കാളികളായ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷ സേന വധിച്ചത്.
ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസി‍ർ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാർ പറഞ്ഞു. ഇയാള്‍ക്ക പിഡിഡി ഉദ്യോഗസ്ഥനായ സാഫി ധറിന്‍റെ നേരെ നടന്ന ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.
ശ്രീനഗറിലെ ബെമീനയയില്‍ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ വധിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അർഷിദ് ഫറൂഖിന്‍റെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരനാണെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു

Related Articles

Back to top button