മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് നാലു പേര് മരിച്ചു. പ്രദേശിക സമയം ചൊവ്വാഴ്ച രാത്രി 11.20ഓടെയായിരുന്നു സംഭവം. ഹാറ്റിസ്ബര്ഗില് ഒരു വീടിനു മുകളിലേക്കാണു ചെറുയാത്രാ വിമാനം തകര്‍ന്ന് വീണത്.
മിസ്തുബുഷിയുടെ ഇരട്ട എന്ജിന് ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും വീട്ടിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. മരിച്ചവരെക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.