KeralaLatest

അധ്യാപക ഒഴിവുകൾക്ക് അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം∙ വർക്കല മേൽവട്ടൂർ വിളബ്ഭാഗം ആശാൻ മെമ്മോറിയൽ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ടിടിഐ മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9744218709

ചിറയിൻകീഴ്∙കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എസ്.ടി.മാത്തമാറ്റിക്സ് ജൂനിയർ, പൊളിറ്റിക്കൽ സയൻസ് സീനിയർ താത്ക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം തിങ്കൾ രാവിലെ 11നു സ്കൂൾ ഓഫീസിൽ നടക്കും. ബന്ധപ്പെട്ടവർ അസൽ രേഖകളുമായെത്തണം.

അഭിമുഖം 12 ന് വർക്കല∙ വെട്ടൂർ ഗവ.എച്ച്എസ്എസിൽ ഹിസ്റ്ററി ജൂനിയർ അധ്യാപക ഒഴിവിലേക്കു 12നു രണ്ടു മണിക്ക് സ്കൂളിൽ അഭിമുഖം നടത്തും.

കിളിമാനൂർ∙ തട്ടത്തുമല ഗവ.എച്ച്എസ്എസിൽ എച്ച്എസ് വിഭാഗത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 9ന് രാവിലെ 11 മണിക്ക്.

വെമ്പായം∙ കന്യാകുളങ്ങര ഗവ.ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് വിഭാഗത്തിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 9ന് രാവിലെ 10.30ന് സ്കൂളിൽ നടക്കും.

തിരുവനന്തപുരം ∙ എംജി കോളജിൽ മലയാളം, ഫിസിക്കൽ, എജ്യൂക്കേഷനൽ വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ 16 ന് രാവിലെ 10 ന് ഓഫിസിൽ നടക്കും. കൊല്ലം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ‍റജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം.

വെഞ്ഞാറമൂട്∙ മുക്കുടിൽ ഗവ.എൽപിഎസിൽ പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 9ന് രാവിലെ 11ന് സ്കൂളിൽ നടക്കും.

Related Articles

Back to top button