InternationalLatest

പി വി സിന്ധു സെമിയില്‍ കടന്നു

“Manju”

ശ്രീജ.എസ്‌

ലണ്ടന്‍: ഇന്ത്യയുടെ ലോകചാമ്പ്യന്‍ പി.വി.സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. ജപ്പാന്റെ ലോകോത്തര താരം അകാനേ യമാഗൂച്ചിയെയാണ് സിന്ധു തോല്‍പ്പിച്ചത്. 16-21, 21-16,21-19 എന്ന നിലയിലാണ് സിന്ധു നിര്‍ണ്ണായക ജയം സ്വന്തമാക്കിയത്.

ആദ്യ സെറ്റ് 16-21ന് കൈവിട്ട സിന്ധു അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് രണ്ടാം സെറ്റ് 21-16ന് തിരികെ പിടിച്ചത്. മൂന്നാം സെറ്റില്‍ 21-19നാണ് ആവേശപ്പോരാട്ടത്തിനൊടുവില്‍ സിന്ധു ജയിച്ചത്. സെമിഫൈനലില്‍ സിന്ധുവിന്റെ എതിരാളി തായ്‌ലാന്റിന്റെ പോണ്‍പാവേ ചോച്ചൂവാംഗാണ്. അമേരിക്കയുടെ ബീവെന്‍ സാംഗിനെ 21-16,21-19ന് തോല്‍പ്പിച്ചാണ് തായ് താരം സെമിയിലെത്തിയിരിക്കുന്നത്. രണ്ടാം സെമിയില്‍ തായ്‌ലാന്റിന്റെ റാച്ചാനോക്ക് ഇന്റോണും ജപ്പാന്റെ ഓക്കുഹാരയും ഏറ്റുമുട്ടും.

Related Articles

Back to top button