തിരൂര്‍: സ്കൂള്‍ പരിസരത്ത് നിന്ന് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.
കൂട്ടായി മാസ്റ്റര്‍പടി എംഎംഎല്‍പി സ്കൂള്‍ പരിസരത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് പരിശോധനയ്ക്കെത്തിയത്. 70 സെന്റീമിറ്റര്‍ ഉയരത്തില്‍ വളര്‍ന്നതായിരുന്നു കഞ്ചാവ് ചെടി.