ഡല്‍ഹി ; ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുസ്തിതാരം ഒളിംപ്യന്‍ സുശീല്‍കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്യും. ഉത്തര റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജരായ സുശീല്‍ ഡപ്യൂട്ടേഷനില്‍ ഡല്‍ഹി സര്‍ക്കാരിന്റെ സ്പെഷല്‍ സ്പോര്‍ട്സ് ഓഫിസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കൊലപാതകം നടന്ന ഛത്രസാല്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് സുശീലിന്റെ ഓഫിസും. സുശീലിനെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സസ്പെന്ഷന് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും റെയില്‍വേ വക്താവ് പറഞ്ഞു.