Latest

യു. ഡി. എഫ്. കൺവീനർ എംഎം.ഹസ്സന്റെ സഹോദരൻ എം. എം. അഹമ്മദ് സുൽഫിക്കർ അന്തരിച്ചു.

“Manju”

എസ് സേതുനാഥ്

യു. ഡി. എഫ്. കൺവീനർ എംഎം.ഹസ്സന്റെ സഹോദരൻ എം. എം. അഹമ്മദ് സുൽഫിക്കർ (60) മരണപ്പെട്ടു. പരേതരായ എം. മാലിക് മുഹമ്മദിന്റെയും ഫാത്തിമാബീവിയുടെയും മകനാണ്. ജഗതി കൊച്ചാർ റോഡിൽ ഹീര ഹെറിട്ടേജ് 17 F-ൽ താമസം. ഭാര്യ സോഫിയബീഗം. മക്കൾ സുഹാന, സുൽത്താന. മരുമകൻ അഹമ്മദ് അസ്സൈൻ (എടപ്പാൾ). ഷാർജ ഇന്ത്യൻ അസോസിയേഷന്റെയും, ഇൻകാസിന്റെയും ഭാരവാഹിയും, ഹീര ഹെറിട്ടേജ് ഓണേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയും, ഷാർജയിലെ മാലിക് മുഹമ്മദ് പ്രിൻറിംഗ് പ്രസ്സിന്റെയും അൽ മിസ്ബാഹ് അഡ്വർടൈസിംഗിന്റെയും ഉടമയുമാണ്. ഖബറടക്കം 23 വെള്ളിയാഴ്ച്ച രാത്രി 8.30 ന്  മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.

Related Articles

Back to top button