സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒരു പൈസയുടെ സഹായം പോലുമില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. ചോദ്യോത്തരവേളയില്‍, സൗജന്യ ഭക്ഷ്യകിറ്റ് കേന്ദ്രം നല്കുന്നതാണെന്ന പ്രചാരണത്തില്‍ വാസ്തവമുണ്ടോയെന്ന വര്‍ക്കല എം.എല്‍.എ. വി ജോയിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടു കാണിച്ച അനുകമ്ബയുടെയും സ്നേഹത്തിന്റെയും ഉദാഹരണമാണ് ഭക്ഷ്യകിറ്റ് വിതരണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യകിറ്റ് നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്ന പ്രചാരണം ആളുകള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
Check Also
Close
-
ജോസ് പക്ഷത്തെ പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തലJuly 2, 2020 2:53 PM