KeralaLatest

കേരളത്തിൽ 10 വർഷത്തിനിടെ ചരിഞ്ഞത് 64 കാട്ടാനകൾ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 836. ഇതിൽ അസ്വഭാവിക സാഹചര്യങ്ങളിൽ ചെരിഞ്ഞത് 64. വേട്ടക്കാര്‍ കൊല്ലുന്നതും സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചും വാഹനങ്ങൾ തട്ടിയും വൈദ്യുതി വേലികളിൽ കുടുങ്ങിയും ആനകൾ ചരിയുന്നതിനെയാണ് വനംവകുപ്പ് അസ്വഭാവിക മരണങ്ങളായി പരിഗണിക്കുന്നത്.

പ്രായമായും അസുഖം ബാധിച്ചും 772 ആനകൾ ചരിഞ്ഞു. പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയിൽ 15 വയസ്സായ പിടിയാനയും ഉദരത്തിലെ കുട്ടിയും സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വായ തകർന്ന് ചരിഞ്ഞത് ദേശീയ ശ്രദ്ധനേടിയിരുന്നു.

2012 ലെ സെന്‍സസിൽ കേരളത്തിൽ 6,177 കാട്ടാനകളാണുണ്ടായിരുന്നതെങ്കിൽ 2019ൽ ഇത് 5,706 ആയി കുറഞ്ഞിട്ടുണ്ട്. 2015–16 കാലഘട്ടത്തിലാണ് ഏറ്റവുമധികം ആനകൾ അസ്വഭാവിക സാഹചര്യങ്ങളിൽ ചെരിഞ്ഞത്. 18 എണ്ണം. 2018–19 വർഷത്തിൽ 10 ആനകൾ ചെരിഞ്ഞു.

2019–20 വർഷത്തിലെ കണക്കനുസരിച്ച് 3 ആനകൾ മാത്രമാണ് അസ്വഭാവിക സാഹചര്യങ്ങളില്‍ ചരിഞ്ഞത്.കഴിഞ്ഞ പത്തു വർഷത്തിനിടെ 185 നാട്ടാനകളാണ് ചരിഞ്ഞത്. 2018ലാണ് ഏറ്റവും കൂടുതൽ ആനകൾ ചരിഞ്ഞത് 34 എണ്ണം.

Related Articles

Back to top button