ഉത്തര്‍പ്രദേശില്‍ 727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.നിലവില്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,000 ല്‍ താഴെയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശിലെ കോവിഡ് പോസിറ്റീവിറ്റ് നിരക്ക് 0.3 ശതമാനം ആണ്. തുടര്‍ച്ചയായി രണ്ടാഴ്ചയിലേറെയായി ഒരു ശതമാനത്തില്‍ താഴെയാണ് ടി.പി.ആര്.കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിന കോവിഡ രോഗികളുടെ എണ്ണം 38,055 വരെ ഉയര്‍ന്നിരുന്നു. അതേസമയം ഉത്തര്‍പ്രദേശില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. കോവിഡ് ബാധിതരുടെ എണ്ണം 600 ല്‍ താഴെയുള്ള ജില്ലകള്‍ക്ക് ഇളവ് നല്കാന് നേരത്തെ സംസ്ഥാനം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഴുവന്‍ ജില്ലകളിലും കോവിഡ് ബാധിതരുടെ എണ്ണം 600 ല്‍ താഴെയെത്തിയിരുന്നു.
Related Articles
സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലും രാജനെ ഉള്‍പ്പെടുത്തിയിരുന്നില്ല
December 30, 2020 11:40 AM
Check Also
Close