KeralaLatest

സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലും രാജനെ ഉള്‍പ്പെടുത്തിയിരുന്നില്ല

“Manju”

എന്താണ് ലൈഫ്; കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം |  Kairali News | kairalinewsonline.com

ശ്രീജ.എസ്

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ മരണപ്പെട്ട സംഭവം കേരളത്തെ പിടിച്ചുകുലുക്കുന്നു. ലൈഫ് പദ്ധതിയില്‍ പോലും ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ലൈഫ് പദ്ധതിയില്‍ പോലും രാജനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാവപ്പെട്ടവനൊരു വീട് എന്ന പദ്ധതിയില്‍ നിന്നും എന്തുകൊണ്ടാണ് രാജനെയും കുടുംബത്തേയും തഴഞ്ഞതെന്ന കാര്യം വ്യക്തമല്ല.

സംഭവം നടന്നത് 22- നാണ്. മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജന്‍ ഭൂമി കൈയേയ്യേറിയെന്നാരോപിച്ച്‌ അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുമ്ബ് രാജനെതിരെ കോടതി വിധി പറഞ്ഞു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോള്‍ കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്‍ കത്തിച്ച ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നു.

Related Articles

Back to top button