InternationalLatest

ഇറാന്‍ പുതിയ ബാലിസ്​റ്റിക്​, ക്രൂയിസ്​ മിസൈലുകള്‍ പുറത്തിറക്കി

“Manju”

ശ്രീജ.എസ്

ഇറാന്‍ പുതിയ ബാലിസ്​റ്റിക്​, ക്രൂയിസ്​ മിസൈലുകള്‍ പുറത്തിറക്കി.’ഖ്വാ​​​​സിം’ എ​​​​ന്ന ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലി​​​​ന് 1,400 കി​​​​ലോ​​​​മീ​​​​റ്റ​​​​റും ‘അ​​​​ബു മ​​​​ഹ്ദി’ എ​​​​ന്ന ക്രൂ​​​​സ് മി​​​​സൈ​​​​ലി​​​​ന് 1000 കി​​​​ലോ​​​​മീ​​​​റ്റ​​​​റും ദൂ​​​​ര​​​​പ​​​​രി​​​​ധി​​​​യു​​​​ണ്ട്.

പുതിയ മിസൈലുകള്‍ തങ്ങളുടെ പ്രതിരോധത്തെ സംബന്ധിച്ച്‌​ സുപ്രധാനമാണെന്നും ​ക്രൂയിസ്​ മിസൈലിന്റെ ശേഷി 300 കിലോമീറ്ററില്‍ നിന്ന്​ 1000 കിലോമീറ്ററിലേക്ക്​ രണ്ടു​ വര്‍ഷത്തിനുള്ളില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്​ മികച്ച ​നേട്ടമാണെന്നും പ്രസിഡന്‍റ്​ ഹസന്‍ റൂഹാനി പറഞ്ഞു.

ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ യു​​​​എ​​​​സ് ഡ്രോ​​​​ണ്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​റേ​​​​നി​​​​യ​​​​ന്‍ ക​​​​മാ​​​​ന്‍​​​​ഡ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഖ്വാ​​​​സിം സു​​​​ലൈ​​​​മാ​​​​നി​​​​യു​​​​ടെ​​​​യും ഇ​​​​റാ​​​​ക്കി പൗ​​​​ര​​​​സേ​​​​നാ ക​​​​മാ​​​​ന്‍​​​​ഡ​​​​ര്‍ അ​​​​ബു മ​​​​ഹ്ദി അ​​​​ല്‍ മു​​​​ഹ​​​​ന്ദി​​​​സി​​​​ന്റെയും പേ​​​​രു​​​​ക​​​​ളാ​​​​ണ് മി​​​​സൈ​​​​ലു​​​​ക​​​​ള്‍​​​​ക്കു ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Related Articles

Back to top button