തിരുവനന്തപുരം: ജലാശയങ്ങള്‍ ഉള്ളിടത്തെല്ലാം മത്സ്യകൃഷി തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാന്. പത്രപ്രവര്‍ത്തക യൂണിയനും കേസരി സ്മാരകവും ഹോട്ടല്‍ വിവാന്തയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെ വകയായി വെള്ളക്കെട്ടുള്ള 56,000 ഹെക്ടര്‍ ഭൂമിയുണ്ട്. ഇതില്‍ വേറൊന്നും ചെയ്യാനാകില്ല. ഇത്തരം വെള്ളക്കെട്ടില്‍ വന്‍തോതില്‍ മത്സ്യകൃഷി ചെയ്യാനാകും. പാടശേഖരങ്ങളില്‍ രണ്ടാം വിളയായി മത്സ്യകൃഷി താത്പര്യമുള്ളവര്‍ക്കു തുടങ്ങാ മെന്നും മന്ത്രി അറിയിച്ചു.
Check Also
Close
-
ഡോ. സമീര്‍ ഷാ ബി.ബി.സി ചെയര്‍മാനാകുംDecember 8, 2023 5:19 PM