ഹൈദരാബാദ്: പിവി സിന്ധു ടോക്കിയോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഇന്ത്യയുടെ ദേശീയ ബാഡ്മിന്റണ്‍ ടീമിന്റെ മുഖ്യ പരിശീലകന് പുല്ലേല ഗോപിചന്ദ്. നിലവില്‍ അന്താരാഷ്ട്ര റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് സിന്ധു. 2016ലെ റിയോ ഒളിമ്പിക്സില്‍ കരോലിന മാരിനോട് തോറ്റ് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിയാകേണ്ടി വന്ന താരമാണ് സിന്ധു. ഇത്തവണ വെള്ളി സ്വര്‍ണമാക്കാമെന്ന പ്രതീക്ഷയോടെയാണ് താരം ടോക്യോയില്‍ എത്തിയിരിക്കുന്നത്. താരം മികച്ച ഫോമിലാണെന്നും വരാനിരിക്കുന്ന ഗെയിംസില്‍ സിന്ധുവില്‍ നിന്ന് വലിയ പ്രതീക്ഷകളുണ്ടാകുമെന്നും ഗോപിചന്ദ് പറഞ്ഞു.
Related Articles
Check Also
Close
-
‘സൂപ്പര്‍ എര്‍ത്തി’ നെ കണ്ടെത്തി ശാസ്ത്രജ്ഞര്‍October 26, 2022 3:19 PM