KeralaLatest

ജസ്റ്റിസ് എസ്.വി. ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

“Manju”

ന്യൂഡല്‍ഹി : കേരള ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ ഏപ്രില്‍ 19ന് സുപ്രീംകോടതി കൊളീജിയം കൈമാറിയ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. നിയമമന്ത്രി അര്‍ജുൻ റാം മേഘ്‌വാളാണ് നിയമന വിവരം ഇന്നലെ രാത്രി അറിയിച്ചത്.

2019 മാര്‍ച്ച്‌ 19 മുതല്‍ കേരള ഹൈക്കോടതി ജഡ്ജിയാണ് ഭട്ടി. ആന്ധ്ര ഹൈക്കോടതിയില്‍ ജഡ്‌ജിയായിരിക്കെയാണ് കേരളത്തിലേക്ക് സ്ഥലംമാറിയെത്തിയത്.

Related Articles

Back to top button