സജന് പ്രകാശ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല
ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് ഉദ്ഘാടന പരിപാടിയില്‍ മലയാളി നീന്തല്‍ താരം സജന് പ്രകാശ് പങ്കെടുക്കില്ല. മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ പിന്മാറിയിരിക്കുന്നത്. രണ്ടിനങ്ങളില്‍ മാത്രമാണ് സജന് മത്സരിക്കുക. നീന്തലിലെ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ നിന്നും താരം പിന്മാറിയിട്ടുണ്ട്. ബട്ടര്‍ഫ്ലൈയിലെ 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളില്‍ താരം മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതേസമയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അവസാന നിമിഷ സമ്മര്‍ദം സജന് മുകളിലുണ്ടാകുമോ എന്ന് വ്യക്തമല്ല. ടോക്കിയോയില്‍ 200 മീറ്റര്‍ ബട്ടര്ഫ്ലൈയിലാണ് സജന്റെ ശ്രദ്ധേയ പോരാട്ടം. സജന് എ ക്വാളിഫിക്കേഷനോടെയാണ് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഒളിംപിക്സിന് യോഗ്യത നേടിയിരിക്കുന്നത്. ഒളിംപിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് ഇരുപത്തിയേഴുകാരനായ സജന് പ്രകാശ്.