IndiaLatest

ബംഗളൂരു-കോയമ്പത്തൂര്‍ വന്ദേഭാരത് സമയം മാറുന്നു

“Manju”

ബംഗളൂരു: ബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സമയം ഈ മാസം 11 മുതല്‍ മാറുന്നു. നിലവില്‍ ഉച്ച 1.40ന് ബംഗളൂരു കന്‍റോണ്‍മെന്‍റില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുതിയ സമയക്രമം അനുസരിച്ച്‌ 2.20നാണ് പുറപ്പെടുക.

കോയമ്പത്തൂരില്‍നിന്ന് പുലർച്ച അഞ്ചിന് പുറപ്പെട്ടിരുന്ന ട്രെയിൻ 7.25നാണ് ഇനി പുറപ്പെടുക. ഡിസംബർ അവസാനം സർവിസ് തുടങ്ങിയ ഈ ട്രെയിൻ പല ദിവസങ്ങളിലും യാത്രക്കാരില്ലാതെയാണ് ഓടുന്നത്. വന്ദേഭാരതിന് മുമ്പ് ബംഗളൂരു-കോയമ്പത്തൂർ റൂട്ടില്‍ വേഗമേറിയ ഉദയ് എക്സ്പ്രസ് അരമണിക്കൂർ വ്യത്യാസത്തിലാണ് പുറപ്പെടുന്നത്.

Related Articles

Back to top button