IndiaLatest

ഐപിഎല്‍ 15-ാം സീസണ്‍: നിര്‍ണ്ണായക മാറ്റങ്ങളുമായി ബിസിസിഐ

“Manju”

മുംബൈ: ഐപിഎല്‍ 15-ാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ നിര്‍ണ്ണായക മാറ്റങ്ങളുമായി ബിസിസിഐ. നിലവിലെ ഫ്രാഞ്ചൈസികള്‍ക്ക് ടീമിലുള്ള വെറും മൂന്ന് പേരെ മാത്രമേ ആര്‍ടിഎം വഴി നിലനിര്‍ത്താനാവുകയുള്ളു എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാറ്റം ഉണ്ടാകുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

നാല് താരങ്ങളെ ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താനാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം ഇന്ത്യന്‍ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെയും നിലനിര്‍ത്തുകയും രണ്ട് റൈറ്റ് ടു മാച്ച്‌ അവസരവും ഫ്രാഞ്ചൈസികള്‍ക്ക് ഉപയോഗിക്കാമായിരുന്നു.

ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഗാ ലേലം നടക്കുന്നത്. പതിനാലാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് മുന്നോടിയായി പുത്തന്‍ ടീമുകളുടെ വില്‍പ്പന നടപടികള്‍ ബിസിസിഐ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button