![](https://i0.wp.com/santhigirinews.org/wp-content/uploads/2020/05/WhatsApp-Image-2020-05-17-at-8.44.54-AM.jpeg?resize=780%2C470&ssl=1)
ഹർഷദ്ലാൽ തലശ്ശേരി
മെയ് 18 മുതൽ കടകളും ഹോട്ടലുകളും 6 മണി മുതൽ 9 വരെ തുറക്കാനനുമതി നൽകണമെന്ന് പ്രധാന മന്ത്രിയോടാവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു .
ഹോട്ടലുകളിൽ അകലം പാലിച്ച് ഭക്ഷണം കഴിക്കാനനുവദിക്കുക,സിനിമാ തിയേറ്ററുകൾ ഒഴികെ മാളുകൾ പ്രവർത്തിക്കാൻ അനുമതി,സോണുകൾ നിർണ്ണയിക്കുന്നതിന് സംസ്ഥാനത്തിന് അനുമതി നൽകുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു .