LatestSports

അടുത്ത ധോണി രോഹിത് ശര്‍മ്മ; ഇന്ത്യന്‍ നായകനെ പ്രകീര്‍ത്തിച്ച് സുരേഷ് റെയ്‌ന

“Manju”

ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം. വിരാട് കോഹ്ലി, മുഹമ്മദ് ഷമി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യന്‍ വിജയം. പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. ഇന്ത്യന്‍ ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ നായകമികവിനോടാണ് റെയ്‌ന രോഹിതിനെ ഉപമിച്ചിരിക്കുന്നത്.

രോഹിത് മികച്ച രീതിയിലാണ് ഇന്ത്യയെ നയിച്ചത്. എം എസ് ധോണി ചെയ്തതുപോലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന നായകനാണ് രോഹിത്. ധോണിക്ക് കീഴില്‍ താന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലി തന്റെ ടീമിലെ താരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കി. പിന്നാലെ ധോണി ഇന്ത്യന്‍ ടീമിനെ നയിച്ചു. ഇവരെപ്പോലെ മികച്ച നായകനാണ് രോഹിത് ശര്‍മ്മയെന്നും റെയ്‌ന വ്യക്തമാക്കി.

രോഹിത് ആദ്യം സര്‍ഫറാസിന് അവസരം നല്‍കി. തനിക്ക് ലഭിച്ച അവസരം സര്‍ഫറാസ് മികച്ച രീതിയില്‍ ഉപയോഗിച്ചു. പിന്നെ ധ്രുവ് ജുറേലിനും രോഹിത് അവസരം നല്‍കി. നാലാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ആകാശ് ദീപും കഴിവുള്ള താരമെന്ന് റെയ്‌ന വ്യക്തമാക്കി.

Related Articles

Back to top button