ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും നാല്പതിനായിരത്തിന് മുകളില്‍. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 42,982 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,18,12,114 ആയി ഉയര്‍ന്നു.
നിലവില്‍ 4,11,076 പേരാണ് ചികിത്സയിലുള്ളത്.ഇന്നലെ മാത്രം 533 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 4,26,290 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 41,726 പേര് രോഗമുക്തി നേടി. രോഗമുക്തരുടെ എണ്ണം 3,09,74,748 ആയി ഉയര്‍ന്നു.
ബുധനാഴ്ച 16,64,030 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 2.58 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെയും പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നായിരുന്നു. സംസ്ഥാനത്ത് 22,414 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 108 പേര് മരിച്ചു.